29
Dec 2023
Wed
29 Dec 2023 Wed

പാലക്കാട് മണ്ണാർക്കാട് സ്വദേശി സൗദി അറേബ്യയിലെ ജിസാനിൽ കുത്തേറ്റുമരിച്ചു. കൂമ്പാറ സ്വദ്ദേശി ഹൈദർ ഹാജിയുടെയും സൈനബയുടെയും മകൻ മജീദ് (47) ആണ് മരിച്ചത്. ജിസാനിലെ ദർബിൽ വച്ചാണ് സംഭവം. ദർബ് ജിസാൻ റോഡിൽ വർഷങ്ങളായി കടയിൽ ജോലിചെയ്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗ്ലാദേശി പൗരനാണ് മജീദിനെ കുത്തിയത്. കഴുത്തിലാണ് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ റൈഹാനത്ത്. രണ്ടുമക്കളാണ്. സഹോദരങ്ങൾ സൈനുദിൻ (ജിസാൻ), ഷഫീഖ് (ദർബ്), ഷിഹാബ് (ഖമീസ് മുശൈത്ത്).

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക