ജിദ്ദ: പാലക്കാടന്‍ പ്രവാസികള്‍ക്ക് താങ്ങും തണലുമാകാന്‍ ‘പാലക്കാട് ജില്ല കൂട്ടായ്മ ജിദ്ദ’ എന്ന പേരില്‍ ജിദ്ദയില്‍ പുതിയൊരു സാംസ്‌കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കി. വളരെ കുറഞ്ഞ ദിവസം കൊണ്ട് തുടക്കം കുറിച്ച വാട്‌സ്ആപ് ഗ്രൂപ്പില്‍ ആയിരത്തിനടുത്ത് അംഗങ്ങളാണ് ചേര്‍ന്നത്. ജിദ്ദയും ജിദ്ദയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുമായാണ് ഇത്രയധികം പേര്‍ കൂട്ടായ്മയില്‍ ചേര്‍ന്നത്. കൂട്ടായ്മയുടെ ആദ്യ പടിയായി ജിദ്ദയിലെ മലയാളി കേന്ദ്രമായ ഷറഫിയയിലെ ‘ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍’ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ജനറല്‍ ബോഡി യോഗത്തില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു. കൂട്ടായ്മ ഒരു്ക്കിയ പത്ത് പേരടങ്ങുന്നവരുടെ നേതൃത്വത്തിലാണ് ജനറല്‍ ബോഡി യോഗം ആരംഭിച്ചത്.
|
ജിദ്ദയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ അസീസ് പട്ടാമ്പിയുടെ അധ്യക്ഷതയില്‍ തുടക്കം കുറിച്ച ജനറല്‍ ബോഡി അബ്ദുല്‍ ലത്തീഫ് കരിങ്ങനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ തൃത്താല സ്വാഗതം പറഞ്ഞു. അബ്ദുള്ളക്കുട്ടി എടപ്പലം, ഷാനവാസ് ഒലവക്കോട്, ഉണ്ണിമേനോന്‍ പാലക്കാട്, മുജീബ് മൂത്തേടത്ത്, നാസര്‍ വിളയൂര്‍ എന്നിവരും ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി ഷഫീഖ് പട്ടാമ്പി (ഒടുപാറ വിളയൂര്‍), ഹുസൈന്‍ കരിങ്കറ, എഞ്ചി: മുഹമ്മദ് വല്ലപ്പുഴ, ഹബീബുള്ളാഹ് പട്ടാമ്പി, ഷൗക്കത്ത് പനമണ്ണ, സക്കീര്‍ നാലകത്ത്, അലി തോണിക്കടവത്ത്, ഉമ്മര്‍ തച്ഛനാട്ടുകര, മുഹമ്മദലി പട്ടാമ്പി, സലീം പാലോളി, ഷഫീഖ് പട്ടാമ്പി (സിഫ്), കെ. ടി. അബ്ദുല്‍ ഹമീദ് തച്ചനാട്ടുകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ ബോഡിയില്‍ നിന്നും ജില്ലയിലെ പന്ത്രണ്ട് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് 61 പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതിയില്‍ നിന്ന്് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കാം എന്ന തീരുമാനിച്ച് ജനറല്‍ ബോഡി പിരിഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് മുങ്ങിമരിച്ച മൂന്ന് പെണ്‍കുട്ടികളുടെ അനുശോചനമെന്നോണം ഒരുമിനുട്ട് മൗനം ആചരിച്ചാണ് പരിപാടിക്ക് തുടക്കമായത്. നവാസ് മേപ്പറമ്പ് അവതാരകനായിരുന്നു. മുജീബ് തൃത്താല നന്ദി പറഞ്ഞു.


