08
Oct 2023
Sat
08 Oct 2023 Sat

കോഴിക്കോട്: ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രായേൽ ക്രൂരതകളെ അപലപിച്ചും എസ്ഡിപിഐ നാടെങ്ങും റാലികൾനടത്തി . അധിനിവേശത്തിനെതിരെ ഫലസ്തീനികളോട് ഐക്യപ്പെടുന്ന എക്കാലത്തെയും ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായ പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യവും അപമാനകരവുമാണെന്ന് എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു എൻ പ്രമേയങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ നടപടിയേ പിന്തുണക്കാൻ ഭീകരർക്ക് മാത്രമേ കഴിയു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്‌തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം പി അബ്ദുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു .

ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്‌വി, മുസ്തഫ പാലേരി കെ ലസിത, ജലീൽ സഖാഫി, ബാലൻ നടുവണ്ണൂർ എന്നിവർ സംസാരിച്ചു. എൻ കെ റഷീദ് ഉമരി സ്വാഗതവും, ജില്ല സെക്രട്ടറി കെ ഷെമീർ നന്ദിയും പറഞ്ഞു. സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. നൂറു കണക്കിന് സ്ത്രീകൾ അടക്കം ആയിരത്തിലധികം പ്രവർത്തകർ റാലിയിൽ പങ്കെടുത്തു. ജില്ല വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ, റഹ്മത്ത് നെല്ലുളി, അബ്ദുൽ ഖയ്യും, കെ കെ ഫൗസിയ, ജി സരിത, പി വി ജോർജ് നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക