16
Sep 2023
Thu
16 Sep 2023 Thu

ബാലരാമപുരം: പരുത്തിമഠം റസിഡന്റ്‌സ് അസോസിയേഷന്റെ 19ാമത് വാര്‍ഷികവും കുടുംബ സംഗമവും 16,17 തീയതികളില്‍ പരുത്തിമഠം ജങ്ഷനില്‍. 16ന് രാവിലെ 9ന് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് 5ന് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ നായരുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ കണ്‍വീനര്‍ പി നസീര്‍ സ്വാഗതം ആശംസിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഡ്വ. എം വിന്‍സെന്റ് എംഎല്‍എ വാര്‍ഷികാഘോഷവും ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്‍ കുടുംബസംഗമവും ഉത്ഘാടനം ചെയ്യും. നേമം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ് കെ പ്രീജ മുഖ്യപ്രഭാഷണം നടത്തും. പൊതുയോഗത്തില്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാ ബീവി ആശംസ അര്‍പ്പിക്കും.

17ന് രാവിലെ 10 മണി മുതല്‍ കലാ – കായിക മത്സരങ്ങളും സമ്മാനദാനവും ഭാഗ്യശ്രീ സമ്മാന പദ്ധതിയിലെ നറുക്കെടുപ്പും ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രസന്നകുമാരിയുടെ കൃതജ്ഞതയോടെ പരുത്തിമഠീ റസിഡന്റ്‌സ് അസോസിയേഷന്റെ 19ാമത് വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും.