30
May 2023
Mon
30 May 2023 Mon

കണ്ണൂർ: സ്വകാര്യ ബസിൽ മധ്യവയസ്‌കന്റെ നഗ്‌നതാ പ്രദർശനം മൊൂൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് യുവതി. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലുണ്ടായ ദൃശ്യങ്ങളാണ് യുവതി മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുപുഴ സ്റ്റാൻഡിൽ ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഈ സമയംമാസ്‌ക് ധരിച്ച മധ്യവയസ്‌കൻ ബസിൽ കയറി യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി ശ്രദ്ധ ആകർഷിച്ച ശേഷം നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. ആദ്യം ഭയന്ന പെൺകുട്ടി ഇത് തൻറെ മൊബൈലിൽ പകർത്തി. മൊബൈലിൽ പകർത്തുന്നത് കണ്ടിട്ടും ഇയാൾ നഗ്‌നതാ പ്രദർശനം തുടർന്നു. ഈ സമയം ബസ് ജീവനക്കാർ തിരിച്ചെത്തിയതോടെ ഇയാൾ ഉടൻ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ജീവനക്കാരോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

നേരത്തെ കൊച്ചിയിലും സമാനമായ സംഭവം റിപ്പോർട്ട്‌ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവിൻറെ വീഡിയോ പകർത്തിയ യുവനടി ബസിനുള്ളിൽ തന്നെ പ്രതികരിക്കുകയായിരുന്നു. തുടർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും പിന്നാലെയോടി പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെയാണ് അറസ്റ്റ് ചെയ്തത്.