ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ് ) വനിതാ ദിനം ആചരിച്ചു. പെണ്‍ കരുത്ത് 2023 എന്ന പേരില്‍ ജിദ്ദ സീസണ്‍സ് റെസ്റ്റോറന്റിലാണ് വനിതാ ദിനം സംഘടിപ്പിച്ചത്. കണ്‍വീനര്‍ നിഷ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി ജെ എസ് പ്രസിഡന്റ് ജോസഫ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
|
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് കമ്മറ്റി അംഗവും ജിദ്ദ കിങ് അബ്ദുള്‍ അസീസ് യൂനിവേഴ്‌സിറ്റി ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രവര്‍ത്തകയുമായ ഡോ. ഹേമലത മഹാലിംഗം ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. വിവിധ സാമൂഹിക പ്രശ്‌നങ്ങളിലൂടെ ജീവിതം നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകളെ സജ്ജമാക്കുകയും അനുവദിക്കുകയും ചെയ്യുന്നതില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെകുറിച്ചും ഡോ. ഹേമലത മഹാലിംഗം സംസാരിച്ചു.
വനിതാ വിഭാഗം വാര്‍ഷിക റിപോര്‍ട്ട് ബിജി സജി അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളായി നിഷ ഷിബു കണ്‍വീനറും, സൗമ്യ അനൂപ് ജോയിന്റ് കണ്‍വീനറുമായി ചുമതല ഏറ്റു. കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ക്വാളിറ്റി സ്‌പെഷ്യലിസ്റ്റും സെര്‍ട്ടിഫൈഡ് ഹെല്‍ത്ത് കെയര്‍ റിസ്‌ക് മാനേജറും ബേസിക് ലൈഫ് സപ്പോര്‍ട്ട് ഇന്‍സ്ട്രക്ടറുമായ ബിജി സജി അടിസ്ഥാന ലൈഫ് സപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരിശീലന ക്ലാസ് എടുത്തു. വനിതാ വിഭാഗത്തിന്റെ മുന്‍കാല കണ്‍വീനര്‍മാരുടെയും, അംഗങ്ങളുടെ കഴിവുകളും അഭിരുചിയും ഉള്‍പ്പെടുത്തിയുള്ള വിഡീയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അയൂബ് ഖാന്‍ പന്തളം ആശംസാ പ്രസംഗം നടത്തി. വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ സൗമ്യ അനൂപ് സ്വാഗതവും സിന്ധു ജിനു നന്ദിയും പറഞ്ഞു.
ദീപിക സന്തോഷ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതനൃത്തശില്പം, സന്തോഷ് നായര്‍ സംവിധാനം ചെയ്ത കോമഡി സ്‌കിറ്റ് എന്നിങ്ങനെ വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ ഹൃദ്യമായിരുന്നു. സുശീല ജോസഫ്, പ്രിയ സഞ്ജയ്, ബിന്‍സി ജോര്‍ജ്, മോളി സന്തോഷ്, സുജ എബി, മേരി ജോര്‍ജ്, ലിയാ ജെനി, മഞ്ജു മേരി തോമസ്, ആഷ വര്‍ഗീസ്, ബെട്‌സി സെബാസ്റ്റ്യന്‍, ബിന്ദു രാജേഷ്, ഷീബ ജോണ്‍, ജിനിമോള്‍ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.


