പയ്യന്നൂര്‍ (കണ്ണൂര്‍): സ്ഥിരം സഞ്ചാരം ബുള്ളറ്റില്‍. കേരളത്തില്‍ മാത്രമല്ല അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയാണ് ഇതില്‍ കറക്കം. (Payyannur Bullet Lady arrested with Methamphetamine ) അതുകൊണ്ട് തന്നെ ബുള്ളറ്റ് ലേഡി എന്ന പേരും കിട്ടി. ആള് പുലിയാണെങ്കിലും കൈയിലിരിപ്പ് അത്ര ശരിയല്ല. ഈ ബുള്ളറ്റ് സഞ്ചാരത്തിന്റെ മറവില്‍ ലഹരി കടത്താണ് തൊഴില്‍.
|
മാരക ലഹരിമരുന്നായ നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ഇത്തവണ ബുള്ളറ്റ് ലേഡി വലയിലായത്. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തത്. വില്‍പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


