23
Apr 2025
Sun
23 Apr 2025 Sun
PDP leader from Alappuzha, who had returned from his hometown for Umrah, died in Saudi Arabia.

ജുബൈല്‍: നാട്ടില്‍നിന്ന് ഉംറയ്‌ക്കെത്തിയ ആലപ്പുഴയിലെ പിഡിപി നേതാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതംമൂലം മരിച്ചു. പിഡിപി ആലപ്പുഴ ജില്ലാ വൈസ്പ്രസിഡന്റ് മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യില്‍ അബ്ദുല്‍ സലാം (65) ആണ് മരിച്ചത്. സൗദിയിലെ മകളെയും സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരക്കുകയായിരുന്നു. ജുബൈലിലുള്ള മകളുടെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അന്‍സില, മുഹമ്മദ് അന്‍സാരി, മുഹമ്മദ് അഫ്‌സല്‍, ഹസീന. മരുമകന്‍: മണ്ണഞ്ചേരി ഹംസ. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരിയില്‍ ആണ് ഭാര്യയ്ക്ക് ഒപ്പം അബ്ദുല്‍സലാം സൗദിയില്‍ എത്തിയത്. ജുബൈലില്‍ താമസിക്കുന്ന മകള്‍ അന്‍സിലയോടൊപ്പം ഉംറ നിര്‍വ്വഹിച്ച് തിരികെ എത്തിയതായിരുന്നു. അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റും എടുത്തിരിക്കെയാണ് മരണം സംഭവിച്ചത്.

ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് സഊദിയില്‍ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പ്രവാസി വെല്‍ഫയര്‍ ജുബൈല്‍ സേവനവിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ, ഐസിഎഫ് ജുബൈല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പൊന്നാട് സാമൂഹിക പ്രവര്‍ത്തകന്‍ നൗഫല്‍ പനാക്കല്‍ മണ്ണഞ്ചേരി എന്നിവര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.

PDP leader from Alappuzha, who had returned from his hometown for Umrah, died in Saudi Arabia.