ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ ഹൃദയാഘാതം മൂലം മരിച്ചു.തിരുവനന്തപുരത്ത് പിടിപി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവര്‍ മന്ത്രി കെ രാജന്റെ ഔദ്യോഗിക വാഹനത്തില്‍ ശാസ്മംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വാഴൂര്‍ സോമന്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ജനനേതാവായി വളര്‍ന്നത്. ഇടുക്കിയിലെ മലയോര മേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ പടുത്തുയര്‍ത്താന്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി. മൃതദേഹം എംഎന്‍ സ്മാരക മന്ദിരത്തിലേക്ക് പൊതുദര്‍ശനത്തിനായി മാറ്റും. എംഎന്‍ സ്മാരകത്തില്‍ വൈകുന്നേരം ഏഴ് മുതലായിരിക്കും പോതുദര്‍ശനം.
വെയര്‍ ഹൌസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: അഡ്വ. സോബിന്‍, അഡ്വ. സോബിത്ത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





