15
Apr 2025
Thu
15 Apr 2025 Thu
terror attack in kashmir

കശ്മീരില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍ രാചമന്ദരന്‍ നായരുടെ മകള്‍ ആരതിക്ക് ഇപ്പോഴും ആ സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നടുക്കം.(Pehalgam terror attack; Deceased Ramachndran nair daughter response)  പ്രദേശവാസികള്‍ വളരെയധികം സഹായിച്ചതു കൊണ്ടാണ് അവിടെ നിന്ന് രക്ഷപ്പെടാനായതെന്നും ആരതി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”അക്രമികള്‍ ഞങ്ങളെ തിരഞ്ഞുപിടിച്ച് വരികയായിരുന്നില്ല. അതൊരു വലിയ ഏരിയയാണ്. ഗോപുരം പോലുള്ള ഒരു സ്ഥലത്ത് നിന്നാണ് വെടിയൊച്ച കേട്ടത്. ഞാന്‍ അച്ചനെ കെട്ടിപ്പിടിച്ച് കിടന്നപ്പോള്‍ അവരില്‍ ഒരാള്‍ എന്റെ തലയിലൊന്ന് കുത്തി. അത് പേടിപ്പിക്കാന്‍ വേണ്ടിയാണോ, വെടിവയ്ക്കാനാണോ എന്നറിയില്ല. മക്കള്‍ നിലവിളിച്ചപ്പോള്‍ അവര്‍ ഞങ്ങളെ ഒഴിവാക്കി പോവുകയായിരുന്നു. ഈ സമയത്ത് മക്കളുടെ കൈയില്‍ പിടിച്ച് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.”

ഒരു 10 മിനിറ്റ് മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അതിനിടയിലാണ് സംഭവം നടന്നതെന്ന് ആരതി പറഞ്ഞു.

തന്റെ സമീപത്തേക്ക് വന്നയാള്‍ സൈനിക വേഷത്തിലായിരുന്നില്ലെന്നും ആരതി പറയുന്നു. ”ആദ്യത്തെ വെടിയൊച്ച ദൂരസ്ഥലത്ത് നിന്നാണ് കേട്ടത്. അപ്പോള്‍ ഞാന്‍ അച്ചനോട് ഇത് ടെററിസ്റ്റ് ആക്രമണമാണെന്നു തോന്നുന്നുവെന്നും കിടക്കാനും പറഞ്ഞു.”

”മലയുടെ മുകളിലാണ് സംഭവം നടന്നത്. തുടര്‍ന്ന് മക്കളുമായി ഞാന്‍ ഓടി താഴേക്കിറങ്ങി. ഓടുന്നതിനിടയിലും ഞാന്‍ മൊബൈലില്‍ ഡ്രൈവറെ കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് റെയ്ഞ്ച് കിട്ടിയത്. പോലീസും സൈനികരും പ്രദേശവാസികളും വളരെയധികം സഹായിച്ചു. ഫോണ്‍ ചെയ്യാനും എന്റെ സ്ഥലത്തെത്തിക്കാനും മറ്റും പ്രദേശവാസികളാണ് സഹായിച്ചത്.

സംഭവത്തിന്റെ നടുക്കത്തിലായതിനാല്‍ പലതും കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആരതി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക