01
Jul 2025
Sun
01 Jul 2025 Sun
Perambra native expat dies of heart attack in Dubai

കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതം മൂലം ദുബയില്‍ മരിച്ചു. മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദ്-ബീവി ദമ്പതികളുടെ മകന്‍ സമീസ്(39)ആണ് മരിച്ചത്. വേക്ക് മെഷീന്‍ ആന്‍ഡ് ടൂള്‍സ് ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ കരാമയില്‍ താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ കാറില്‍ കയറുന്നതിനിടെ സമീസ് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ നൗഫിയ. നാലു മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ALSO READ: കുഴഞ്ഞുവീണ അച്ഛനുമായി ആശുപത്രിയിലേക്കു പോകവെ മകനും ഹൃദയാഘാതം; മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു