23
Dec 2025
Mon
23 Dec 2025 Mon
Perinthalmanna league office

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അക്രമവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അതേസമയം യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനം കഴിഞ്ഞു പോവുകയായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫീസിന് കല്ലെറിഞ്ഞതായി സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

ലീഗ് പ്രവര്‍ത്തകര്‍ സിപിഎം പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ലീഗോഫീസിന് നേരെ കല്ലേറുണ്ടായത്. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് തുടരുകയാണ്.