30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
വിധവയായ മായയെ പരിചയപ്പെട്ടത് അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തിയപ്പോൾ; 8 മാസം ഒന്നിച്ചു താമസം, പിന്നീട് മർദനവും കൊലയും: മായാ മുരളി കൊലക്കേസിൽ രഞ്ജിത്ത് പിടിയിലായത് പഴുതടച്ച അന്വേഷണത്തിൽ

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായ മുരളിക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്ത് (31) പിടിയിലായതോടെ ആണ് കര്യങ്ങൾ വ്യക്തമായത്.

മെയ് 9നാണ് മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബർ പുരയിടത്തിൽ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈൽ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാൾ മുങ്ങിയത്. എന്നാൽ രാത്രികാലങ്ങളിൽ പേരൂർക്കടയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അന്വേഷണം ഊർജിതമാക്കിയതോടെ തമിഴിനാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ഒരു വർഷം മുൻപാണ് മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനാണ് രഞ്ജിത്ത് എത്തുന്നത്. ഭർത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. അന്നു മുതൽ യുവതിയെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മർദനത്തിന് ഇരയാക്കി. ക്രൂരമർദനമേറ്റാണു മായ മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടത്തിൽ പറയുന്നത്.

പൊലീസിന്റെ തെരച്ചിലിൽ തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്തിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement