ഏകീകൃത ഭിന്നശേഷി ഐഡി (UDID അഥവാ Unique Disabiltiy ID) എല്ലാ ഭിന്നശേഷിക്കാര്‍ക്കും നിര്‍ബന്ധമാണ്. സുരക്ഷാ മിഷന്‍ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാരും യുഡിഐഡി കാര്‍ഡ് എടുക്കണമെന്ന് സാമൂഹ്യ സുരക്ഷാ മകോര്‍ഡിനേറ്റര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് യുഡിഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയതിനാലാണിത്.
|
എങ്ങിനെ അപേക്ഷിക്കാം
യുഡിഎഡി കാര്‍ഡിന് അപേക്ഷ നല്‍കേണ്ടത് രണ്ട് രീതിയിലാണ്. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് യുഡിഐഡി കാര്‍ഡ് ലഭിക്കുന്നതിന് വേണ്ട അപേക്ഷയാണ് നല്‍കേണ്ടത്. അവര്‍ അപേക്ഷ കൊടുക്കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കാലാവധി ഉള്ളതാണോ എന്ന് പരിശോധിക്കണം. ഇത്തരം നല്‍കുന്ന അപേക്ഷ DMO തലത്തില്‍ പരിശോധിച്ച് അര്‍ഹരാണെങ്കില്‍ അവര്‍ക്ക് UDID കാര്‍ഡ് ജനറേറ്റ് ചെയ്ത് നല്‍കുന്നതായിരിക്കും.
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ വരും അപേക്ഷ നല്‍കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്ന് സൂചിപ്പിക്കേണ്ടതാണ്. അപേക്ഷ നല്‍കുമ്പോള്‍ അവര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന ആശുപത്രി തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുക. ജില്ലാ ആശുപത്രി തൊടുപുഴ, ജില്ലാ ആശുപത്രി ഇടുക്കി, താലൂക്ക് ആശുപത്രി നെടുങ്കണ്ടം, താലൂക്ക് ആശുപത്രി കട്ടപ്പന, താലൂക്ക് ആശുപത്രി അടിമാലി, താലൂക്ക് ആശുപത്രി പീരുമേട് എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ബോര്‍ഡ് ഉള്ളത്.
രേഖകള്‍:
1. ആധാര്‍ കാര്‍ഡ്
2. നിലവിലെ വിലാസത്തില്‍ വിത്യാസം ഉണ്ടെങ്കില്‍ ആ വിലാസം തെളിയിക്കുന്നതിന് വേണ്ട ഐഡി പ്രൂഫ്
3. ഫോണ്‍ നമ്പര്‍
4. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
5. വിരല്‍ അടയാളം / ഒപ്പ്
6. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍
അപേക്ഷകള്‍ swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നല്‍കാം.
Persons with disabilities should take UDID card; This is how it should be done
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





