അബൂദബി: ഈ മാസത്തെ (2024 ഡിസംബര്‍) പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ്. നവംബറില്‍ ലിറ്ററിന് 2.74 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 ന് 2.50 ദിര്‍ഹം ആണ് നിരക്ക്. മുന്‍ മാസത്തെ നിരക്ക് ലിറ്ററിന് 2.63 ദിര്‍ഹം ആണ്.
|
UAE Fuel Price Committee announces prices for December#WamNews https://t.co/lq744Dmtwn pic.twitter.com/TRxtWxOYNs
— WAM English (@WAMNEWS_ENG) November 30, 2024
ഇപ്ലസ് കാറ്റഗറി പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹത്തിന് ലഭിക്കും. നവംബറില്‍ ഇത് ലിറ്ററിന് 2.55 ദിര്‍ഹം ആയിരുന്നു, അതേസമയം ഡീസലിന് ഇപ്പോള്‍ ലിറ്ററിന് 2.68 ദിര്‍ഹമാണ് വില. മുന്‍ മാസത്തെ ലിറ്ററിന് 2.67 ദിര്‍ഹമായിരുന്നു. പുതുക്കിയ നിരക്കുകള്‍ ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍വന്നു.
Petrol, diesel prices for December 2024 announced in UAE
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





