വെറുപ്പും ഹിംസയും പ്രത്യയശാസ്ത്രമാക്കുന്ന ഒരു സംഘടനയും നിലനിൽക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. ബിജെപിയുടെ ഉദ്ദേശം മറ്റൊന്നാണെങ്കിലും, പിഎഫ്ഐ നിരോധനം സമൂഹത്തിനും സമുദായത്തിനും ഗുണം മാത്രേ ചെയ്യൂ.
|
ഇനി ബിജെപി സദുദ്ധേശപരമായാണ് ഇത് ചെയ്തതെങ്കിൽ ആർ.എസ്.എസിനെയും ഉടനടി നിരോധിച്ചേ പറ്റൂ. പിഎഫ്ഐ അനുബന്ധ സംഘടനകളെയും നിരോധിച്ചപോലെ ആർ.എസ്.എസ് പെറ്റ് പോറ്റുന്ന പരസഹസ്രം സഘടനകളിലേക്കും നിരോധനം വരട്ടെ.
നമ്മുടെ രാജ്യം ആർഎസ്എസ് പുറന്തള്ളുന്ന വംശവെറിയുടെ വിഷപ്പുക ശ്വസിക്കാൻ തുടങ്ങിയിട്ട് നൂറ് വർഷമായി. ഒരു തിൻമയെ തടുക്കുമ്പോൾ മറ്റൊരു മഹാതിൻമ ഉഗ്രരൂപം പ്രാപിച്ച് ശതവർഷം കൊണ്ടാടാൻ ഒരുങ്ങുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യയെ കോമാളിയാക്കുമെന്നും ഫൈസൽ ബാബു പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



