26
Aug 2024
Sat
26 Aug 2024 Sat
PV Anwar MLA - SP Sujith Das

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയോടു സഹായം അഭ്യര്‍ഥിച്ചുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ദാസ് അവധിയില്‍ പ്രവേശിച്ചു. (Phone conversation with MLA PV Anwar: SP Sujit Das is on leave) സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് പുറത്തുവന്നതോടെയാണ് അവധിക്ക് അപേക്ഷ നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത്ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അന്‍വര്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു സുജിത്ദാസ് സംഭാഷണം തുടങ്ങുന്നത്.

‘എംഎല്‍എ എനിക്കൊരു സഹായം ചെയ്യണം. പരാതി പിന്‍വലിച്ചാല്‍ സര്‍വീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25ാം വയസ്സില്‍ സര്‍വീസില്‍ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കില്‍ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാല്‍ എന്നും കടപ്പെട്ടവനായിരിക്കും’- എന്നാണ് പി വി അന്‍വറിനോട് എസ്പി പറയുന്നത്.

ALSO READ: ‘ഷൂട്ടിംഗ് സൈറ്റിലെ കാരവനുകളിൽ ഒളികാമറ വച്ച് നടിമാരുടെ നഗ്നദൃശ്യം പകർത്തി ഒരുമിച്ചിരുന്ന് ആസ്വദിക്കുന്നു”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത് കുമാർ

ജില്ലാ പൊലീസ് അസോസിയേഷന്‍ യോഗത്തില്‍, എസ്.ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനു പി.വി.അന്‍വറിനെ സുജിത്ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് എഡിജിപിയെ കാണാന്‍ എസ്പി സുജിത് ദാസ് എത്തിയിരുന്നു. എന്നാല്‍, കാണാനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് അവധിയെ