26
Aug 2024
Sat
26 Aug 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പ്രമുഖ ഫോട്ടോജേണലിസ്റ്റും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറുമായിരുന്ന ബഷീര്‍ അഹമ്മദ് (64) അന്തരിച്ചു. ഈസ്റ്റ് നടക്കാവ് പിഎംകുട്ടി റോഡ് ‘പിവിഎസ് നവരത്‌ന അപ്പാര്‍ട്ട്‌മെന്റ്-5 താമസക്കാരൻ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ അംഗമായിരുന്ന ബഷീര്‍ അഹമ്മദ് തേജസ് ദിനപത്രം, കാലിക്കറ്റ് ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സീ ഗീത(റിട്ട. എല്‍ഐസി ഉദ്യോഗസ്ഥ, കോഴിക്കോട്).
മകള്‍: ശബ്‌നം(ഡെക്കാത്‌ലന്‍, ബെംഗളൂരു).

എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലേ ആണ് അന്ത്യം സംഭവിച്ചത്. രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു.

ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില നടക്കും.