ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ കായികാധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ് എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ(കുമാര്‍-43)യാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്‌കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വരികയായിരുന്നു ഇയാള്‍.
|
കായിക പരിശീലനം നല്‍കുന്നതിനിടെയാണ് ഇയാള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിവരം വീട്ടില്‍ പറയുകയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം സുരേഷ് കുമാറിനെ പിടികൂടിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


