കോഴിക്കോട്: കണക്കുകൾ കൃത്യമായി നൽകിയിട്ടും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 ജിഎസ്ടി വരവ് ചെലവ് കണക്ക് എജി കേന്ദ്രസർക്കാരിനു നൽകിയിട്ടുണ്ട്. എജി കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
|
കേരളത്തെ ശ്വാസം മുട്ടിക്കുന്ന നീക്കമാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടാകുന്നത്. കേരളത്തിന് കിട്ടേണ്ട ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം കേന്ദ്ര ധനമന്ത്രിയിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം കണക്ക് കൃത്യമായി നൽകിയില്ലെന്ന നിർമല സീതാരാമന്റെ പ്രസ്താവിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





