06
Sep 2025
Wed
06 Sep 2025 Wed
Pinarayi Vijayan praises Vellappalli Nadesan

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെളളാപ്പളളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നത് വെളളാപ്പളളിയുടെ കാലത്താണെന്നും അദ്ദേഹത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പെരിങ്ങമ്മലയിലെ ശ്രീനാരായണീയം കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം എസ്എന്‍ഡിപിക്ക് ഉണ്ടെന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്ത് അറിവാണ് യഥാര്‍ഥ ശക്തിയെന്നും അത് നേടാനുളള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് പഠിപ്പിച്ചതും ഗുരുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊല്ലുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടി ഗുരു സര്‍വമത സമ്മേളനം നടത്തിയതെന്നും ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാന്‍ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതങ്ങളുടെ ദര്‍ശനങ്ങള്‍ ആരും നടപ്പാക്കുന്നില്ല. ഗുരുവിന്റെ ദര്‍ശനങ്ങള്‍ പോലും മാറ്റി മറിക്കപ്പെടുന്നു. ചിലര്‍ മനസിലായ കാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: ഏഴാം ദിനം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ‘ലോക’

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക