22
May 2024
Fri
22 May 2024 Fri

ജിദ്ദ: ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ പതിനഞ്ചാം വാർഷിക ആഘോഷം ‘അമൃതോത്സവം-2024’ എന്ന പേരിൽ ഇന്ന്‌ (വെള്ളിയാഴ്ച്ച )ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ
വൈകിട്ട് 6:30 മുതൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൾച്ചറൽ കോൺസുൽ മുഹമ്മദ് ഹാഷിം മുഖ്യാതിഥിയായിരിക്കും. ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ അവാർഡ് ജേതാവും പിന്നണി ഗായികയുമായ ദുർഗ്ഗാ വിശ്വനാഥ്, പിന്നണി ഗായകൻ ജ്യോതിഷ് ബാബു, സംഗീത സംവിധായകനും കീ-ഗിത്താറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, പിജെസ് ലേഡീസ് വിങ് ടീം അണിയിച്ചൊരുക്കുന്ന പ്രസിദ്ധ കവി ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ “കുറത്തി” എന്ന കവിതയുടെ കവിതാവിഷ്കാരം, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിക്കുന്ന `ഹിപ് ഹോപ്പ്’ ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന ക്‌ളാസിക്കൽ / സെമി ക്‌ളാസിക്കൽ/ ഫ്യൂഷൻ തീം ഡാൻസ്, സ്രീത അനിൽകുമാർ അണിയിച്ചൊരുക്കുന്ന മോഹിനിയാട്ടം എന്നിവ പ്രോഗ്രാമിന്റെ ഭാഗമായി നടത്തപ്പെടുന്നു.

ഉല്ലാസ് കുറുപ്പ് മെമ്മോറിൽ അവാർഡ്
പിജെസ്സിന്റ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവർഡ് ഈ വർഷം ശബ്ദ മാസ്മരികതകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ശ്രീ. നജീബ് വെഞ്ഞാറൻമുടിന് നൽകുവാൻ തീരുമാനിച്ചു.

പി ജെ എസിന്റെ ഫൗണ്ടർ മെമ്പർ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നില നിർത്തുന്നതിനായി നൽകി വരുന്ന അവാർഡ് ഈ വർഷം ജിദ്ദയിലെ മലയാളി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മസ്ഊദ് ബാലരാമപുരത്തിന് നൽകും

പിജെസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് ശ്രീ. ഷിബു ജോർജിന്റെ മകനും മുൻ ബാലജനവിഭാഗം പ്രെസിഡന്റുമായിരുന്ന ആരോൺ ഷിബുവിനും സമ്മാനിക്കും

പ്രവാസത്തിന് താത്ക്കാലിക വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന മലയാളം ന്യൂസ് എഡിറ്റർ മായിൻ കുട്ടിക്ക് പത്തനംതിട്ട ജില്ലാ സംഗമം സദസിൽ യാത്രയപ്പ് നൽകും.

2023-ൽ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന സമയത്തു കോൺസുലേറ്റുമായി ചേർന്ന് നടത്തിയ `ഓപ്പറേഷൻ കാവേരി’ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മനോജ് മാത്യു അടൂരിനെ പത്തനംതിട്ട ജില്ലാ സംഗമം അനുമോദിക്കും.

‘അമൃതോത്സവം-2024’ വിശദീകരിക്കുന്നതിനായി ജിദ്ദയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ
അലി റാവുത്തർ, ജോസഫ് വർഗീസ്, ജയൻ നായർ, സന്തോഷ് നായർ, അയൂബ് ഖാൻ പന്തളം, ഷറഫുദ്ദിൻ പത്തനംതിട്ട, വിലാസ് കുറുപ്പ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ജോസഫ് വർഗീസ് (0546015620), ജയകുമാർ ജി.നായർ (0507535912); അയൂബ് ഖാൻ പന്തളം 0502329342 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്