ചിലപ്പോൾ കോൺഗ്രസ് മൃദു ഹിന്ദുത്വം സ്വീകരിച്ചിട്ടുണ്ട്, എന്നും UDF ന് ഒപ്പം ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി
|
കോഴിക്കോട്: യുഡിഎഫിൽ എല്ലാ കാലത്തും തുടരില്ലെന്ന സൂചന നൽകി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
വലിയ സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മുന്നണി മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറുന്ന പാർട്ടിയല്ല മുസ്ലീം ലീഗ്. അത്തരമൊരു ചരിത്രം ലീഗിന് ഇല്ല. ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനം അണ്. അത്തരം സാഹചര്യങ്ങളിൽ ലീഗ് അതൃപ്തി അറിയിക്കാറുണ്ട്. INDIA മുന്നണിയിൽ തങ്ങളുടെ ആശങ്ക തുറന്നുപറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





