24
Oct 2024
Fri
24 Oct 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച പ്ലേ സ്കൂൾ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മരദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.

Play school teacher fired for beating three year old

വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അധ്യാപികയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Play school teacher fired for beating three year old

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക