26
May 2024
Thu
26 May 2024 Thu
plus one admission kerala trial allotment

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കും. മെയ് 16ന് പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. (Kerala Plus one admission and trial allotment details )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനാണ് പ്രസിദ്ധീകരിക്കുക. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ക്ലാസ് ആരംഭിച്ചത് ജൂലൈ 5ന് ആയിരുന്നു. സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി ജൂലൈ 31ന് പ്രവേശന ഷെഡ്യൂള്‍ അവസാനിപ്പിക്കും.

അഡ്മിഷന്‍ ഷെഡ്യൂള്‍
-ട്രയല്‍ അലോട്‌മെന്റ്: മെയ് 29
– ആദ്യ അലോട്‌മെന്റ്: ജൂണ്‍ 5
– രണ്ടാം അലോട്‌മെന്റ്: ജൂണ്‍ 12
– മൂന്നാം അലോട്‌മെന്റ്: ജൂണ്‍ 19

പ്രവേശന നടപടികളിലെ മാറ്റങ്ങള്‍
വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വന്നാല്‍ അക്കാദമിക മെറിറ്റിന് മുന്‍തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ 14 മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് പ്രവേശനം സാധ്യമാക്കും.

പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം
-ഹയര്‍ സെക്കന്‍ഡറി: 4,33,231
-വിഎച്ച്.എസ്.ഇ: 33,030
-ഐടിഐ: 61,429
-പോളിടെക്‌നിക്: 9990
-എല്ലാ മേഖലകളിലുമായി ആകെ സീറ്റുകള്‍: 5,37,680
-മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ ലഭ്യമാവുന്ന ആകെ സീറ്റുകള്‍: 61,759
-178 താല്‍ക്കാലിക ബാച്ചുകളിലൂടെ ലഭ്യമാവുന്ന ആകെ സീറ്റുകള്‍: 11,965
-അധികം ലഭ്യമാവുന്ന സീറ്റുകള്‍: 73,724