ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. സജീഷ്-കവിത ദമ്പതികളുടെ മകളും ആലപ്പുഴ മുഹമ്മ എബിവിഎച്ച് എസ് എസിലെ വിദ്യാർഥിനിയായ താര സജീഷാണ് മരിച്ചത്. തിങ്കൾ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീണ താരയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വ രാവിലെ മരിക്കുകയായിരുന്നു.
|
ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് രാത്രിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്കു വിട്ടുനൽകി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





