08
May 2024
Thu
08 May 2024 Thu
6 member committee will investigate christmas exam question papers

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയര്‍സെക്കന്‍ഡറി വിജയം. 2,94,888 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 39242 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയ ശതമാനം കൂടുതല്‍ എറണാകുളം (84.12)ജില്ലയിലും കുറവ് വയനാട് (72.13)ജില്ലയിലുമാണ്. 63 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചു.

പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in

വിഎച്ച്എസ്ഇ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക