25
Mar 2025
Mon
25 Mar 2025 Mon
plus two student committed suicide hours before his exam starting

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശന്‍(17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് ദര്‍ശനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. വഴുതക്കാട് ചിന്‍മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് ദര്‍ശന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മഹത്യാക്കുറിപ്പില്‍ പരീക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കില്‍ താന്‍ എന്തെങ്കിലും ആകുമായിരുന്നു. താന്‍ കഠിന ഹൃദയനല്ലാത്തതിനാല്‍ യാത്രയാകുന്നു. തന്റെ കൂട്ടുകാര്‍ സിനിമയില്‍ കാണുന്നതുപോലെ വലിയ ആള്‍ക്കാര്‍ ആകണമെന്നും കുറിപ്പിലുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)