മല്ലു ട്രാവലര്‍ക്കെതിരെ വീണ്ടും കേസ്: 15ാം വയസില്‍ ഗര്‍ഭിണിയാക്കിയെന്ന ആദ്യ ഭാര്യയുടെ പരാതിയില്‍ രജിസ്റ്റര്‍ചെയ്തത് pocso വകുപ്പ്
|
കണ്ണൂര്‍: പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന് പരാതിയില്‍ പ്രമുഖ വ്ലോഗറും ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമയുമായ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. സ്വകാര്യ ചാനല്‍ മുമ്പാകെ ആദ്യ ഭാര്യ നല്കിയ അഭിമുഖത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഷാക്കിബിനെതിരെ പോക്സോ കേസ് കുടി വരുന്നത്.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹം കഴിച്ചു. പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആദ്യഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ഇരിട്ടി പൊലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് മാറ്റുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോയെന്ന കാര്യത്തില്‍ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുമെന്നും ധര്‍മ്മടം പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





