ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ച 25കാരിക്കെതിരേ കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്‌നേഹ മെര്‍ളിനെതിരേയാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. കാസര്‍കോട് വച്ചാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ സ്‌നേഹ മെര്‍ളിന്‍ പീഡിപ്പിക്കുകയായിരുന്നു.
|
സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതുള്‍പ്പടെ നാല് കേസുകള്‍ യുവതിക്കെതിരേ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം തളിപ്പറമ്പില്‍ 12കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട് സ്‌നേഹ.
സ്‌കൂളില്‍ വച്ച് 12കാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
ALSO READ: കണ്ണൂരില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍


