14
Aug 2022
Sat
14 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍എസ്എസ് ക്യാംപിനിടെ പെൺകുട്ടികൾ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കുകയും ലൈം​ഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത ആർഎസ്എസ് നേതാവായ അധ്യാപകനെതിരേ പോക്‌സോ കേസ്. ഇടുക്കിയിലാണ് സംഭവം.

 

മുൻ ആർഎസ്എസ് പ്രചാരക് പ്രമുഖും, ബിജെപിയുടെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക സംഘ് ജില്ലാ ഭാരവാഹിയുമായ പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥ് ഹരി ആര്‍ വിശ്വനാഥനെതിരേയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പെൺകുട്ടികൾ പരാതിയുമായി കഞ്ഞിക്കുഴി പൊലീസിനെ സമീപിക്കുകയായിരുന്നു. 

 

അതേസമയം പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ പരാതിക്കാരിയുടെ സഹപാഠിയെ ഫോണിൽ വിളിച്ചു. കേസ് നല്‍കിയാല്‍ തന്റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും ഇയാൾ പറയുന്നുണ്ട്. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക