01
Nov 2025
Sun
01 Nov 2025 Sun
poetry pharmacy at SIBF 2025

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കാവ്യ ഫാര്‍മസിയുമായി യുകെ ആസ്ഥാനമായ പ്രസാധകര്‍. വായനക്കാരുടെ വൈകാരികാവസ്ഥയ്ക്ക് പറ്റിയ കാവ്യശകലങ്ങളാണ് ഇവര്‍ കുപ്പികളിലാക്കി അറബിക്, ഇംഗ്ലീഷ് ലേബലുകള്‍ ഒട്ടിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്ദര്‍ശകര്‍ക്കുള്ള ഗുളികകളായി ഈ ബോട്ടിലുകളിലുള്ളത് ലോകത്തുടനീളമുള്ള എഴുത്തുകാരുടെ കവിതകളോ വചനങ്ങളോ ഒക്കെയാണ്. വായനക്കാരുടെ ആത്മാവിന് നല്‍കാനുള്ള മരുന്നുകളാണ് സാഹിത്യ പ്രിസ്‌ക്രിപ്ഷനുകളായി ഈ കുപ്പികളില്‍ നല്‍കുന്നത്. യുകെയില്‍ നിന്നുള്ള കവിയിത്രിയും എഡിറ്ററുമായ ഡെബോറ അല്‍മയാണ് പോയട്രി ഫാര്‍മസിയുടെ സ്ഥാപക. കവിതകള്‍ക്ക് വൈകാരിക മുറിവുകള്‍ സുഖപ്പെടുത്താനും വാക്കുകളിലൂടെ ആശ്വാസം കൊണ്ടുവരാനും കഴിയുമെന്ന് അവര്‍ വ്യക്തമാക്കി.

ALSO READ: സിപിഐഎമ്മിന്റെ സൈബര്‍ പോരാളി അബു അരീക്കോട് ജീവനൊടുക്കി; കടുംകൈ ചെയ്തത് വായ്പാ ആപ്പുകളുടെ ഭീഷണിയിലെന്ന് വിവരം