മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്. ചാലക്കുടി ഹൈവേ പോലീസിന്റെ ഭാഗമായ ഡ്രൈവര്‍ പി പി അനുരാജിനെയാണ് റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടിന് മാള അന്നമനയില് ആയിരുന്നു സംഭവം.
|
സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഒടുവില്‍ തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ കാറില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ വകുപ്പുതല നടപടി സ്വീകരിച്ചത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





