13
Aug 2025
Sat
13 Aug 2025 Sat
police found dead body of woman after husband filed missing complaint

ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണത്തിനായി വീട്ടിലെത്തിയ പോലീസ് കണ്ടെത്തിയത് ചാക്കിനുള്ളിലാക്കി കുഴിച്ചുമൂടിയ മൃതദേഹം. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവിന്റെ പരാതി കിട്ടിയ പോലീസ് പിന്നീട് ഇയാളെ തിരിച്ചുവിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി. ഈ സമയം ഇവിടെ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. നിലത്ത് നാഫ്തലിന്‍ ഗുളികകള്‍ വിതറിയിരിക്കുന്നതും മണ്ണ് ഇളകിക്കിടക്കുന്നതും ശ്രദ്ധയില്‍ പെട്ട പോലീസ് തുടര്‍ന്ന് ഇവിടുത്തെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. കുഴിച്ചുനോക്കിയപ്പോള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹവും കണ്ടെത്തി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ALSO READ: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലുള്ള 16കാരന് എംഡിഎംഎ കൈമാറാനെത്തിയ യുവാവ് അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക