21
Feb 2025
Mon
21 Feb 2025 Mon
police officer kicked to death in Kottayam

നൈറ്റ് കടയില്‍ വഴക്കുണ്ടാക്കുന്നത് തടയാനിടപ്പെട്ട സിവില്‍ പോലീസ് ഓഫിസറെ യുവാവ് ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശിയായ ജിബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ അര്‍ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി സിപിഒ ശ്യാമപ്രസാദ് തെള്ളകത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് ജിബിന്‍ കടക്കാരനുമായി വഴക്കുണ്ടാക്കുന്നത് കാണുന്നത്. തട്ടുകട നടത്തുന്നയാള്‍ ജിബിനോട് ഇതൊരു പോലീസുകാരനാണെന്ന് അറിയിച്ചു. ഇതോടെ പോലീസുകാരനാണെങ്കില്‍ എന്തുചെയ്യുമെന്നു ജിബിന്‍ പരിഹസിച്ചതോടെ ശ്യാമപ്രസാദ് വിഷയത്തില്‍ ഇടപെടുകയും പിടിവലിയുണ്ടാവുകയും ചെയ്തു.

നിലത്തുവീണ ശ്യാമപ്രസാദിനെ ജിബിന്‍ ചിവിട്ടുകയായിരുന്നു. പ്രദേശത്ത് നൈറ്റ് പട്രോളിങ് നടത്തിയിരുന്ന പോലീസുകാര്‍ സംഭവസ്ഥലത്തെത്തി ശ്യാമപ്രസാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിബിനെ പോലീസ് സംഘം ഓടിച്ചിട്ടു പിടികൂടുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക