01
Feb 2024
Sat
01 Feb 2024 Sat
police officer kills wife's lover dumps body to show as Haldwani riot victim

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പള്ളിയും മദ്‌റസയും പൊളിച്ചുനീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിതീര്‍ത്ത് ഭാര്യയുടെ കാമുകനെ ആസൂത്രിതമായി കൊന്നുതള്ളിയ പൊലീസുകാരന്‍ പിടിയില്‍. 25കാരനായ പ്രകാശ് കുമാറാണ് കൊല്ലപ്പെട്ടത്. ഹല്‍ദ്വാനിയില്‍ കൈയേറ്റമാരോപിച്ച് മസ്ജിദും മദ്‌റസയും പൊളിച്ചുനീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രകാശ് കുമാര്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു കൊലപാതകിയായ പൊലീസുകാരനായ ബിരേന്ദ്ര സിങ് ചെയ്തത്.(police officer kills wife’s lover dumps body to show as Haldwani riot victim)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി എട്ടിനുണ്ടായ ഹല്‍ദ്വാനി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വിലയിരുത്തിയ സംഭവം പിന്നീടാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

പൊലീസ് കോണ്‍സ്റ്റബിളായ ബിരേന്ദ്ര സിങ്ങിന്റെ ഭാര്യ പ്രിയങ്കയുടെ കാമുകനായിരുന്നു പ്രകാശ് കുമാര്‍. പ്രിയങ്കുമൊത്തുള്ള കിടപ്പറരംഗങ്ങളുടെ വീഡിയോ പ്രകാശിന്റെ പക്കലുണ്ടായിരുന്നു. പ്രകാശ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിയങ്കയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും വിവരമറിഞ്ഞ ബിരേന്ദ്ര സിങ് കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പ്രിയങ്കയെ കൊണ്ട് പ്രകാശിനെ ഫോണില്‍ വിളിച്ച് ഹല്‍ദ്വാനിയില്‍ വരാന്‍ ആവശ്യപ്പെട്ടു. ഹല്‍ദ്വാനിയിലെത്തിയ പ്രകാശിനെ ബിരേന്ദ്ര സിങ്ങും ഭാര്യാസഹോദരനായ സൂരജ് ബെയിനും കൂട്ടാളികളായ പ്രേം സിങ്ങും നഈം ഖാനും ചേര്‍ന്ന് വകവരുത്തുകയായിരുന്നു. (police officer kills wife’s lover dumps body to show as Haldwani riot victim)

തുടര്‍ന്ന് ബിരേന്ദ്രസിങ് മൃതദേഹം ബന്‍ഫൂല്‍പുര മേഖലയില്‍ കൊണ്ടുവന്നു തള്ളി. ഹല്‍ദാനി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. ഇതോടെ പൊലീസ് പ്രകാശ് കുമാര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്ന് കരുതുകയും ചെയ്തു. ആറുപേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ ആദ്യ കണക്ക്. പ്രകാശ് കുമാറിന്റെ മരണത്തിന്റെ കണക്ക് ഒഴിവാക്കിയതോടെ ഹല്‍ദ്വാനി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി കുറഞ്ഞു. പ്രിയങ്ക ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാനായെന്നും യുവതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

പ്രകാശ് കുമാറിനെ കൊന്ന കുറ്റത്തിന് അറസ്റ്റിലായ പ്രതികള്‍

പ്രകാശ് കുമാറിനെ കൊന്ന കുറ്റത്തിന് അറസ്റ്റിലായ പ്രതികള്‍

പ്രകാശ് കുമാറിന്റെ മൃതദേഹത്തില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചതിലൂടെയാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പ്രകാശ് കുമാര്‍ ഉദ്ധം സിങ് നഗറിലെ സിതാര്‍ഗഞ്ച് സ്വദേശിയുമായി സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. ബിരേന്ദര്‍ സിങ്ങിന്റെ ഭാര്യാസഹോദരനായ സൂരജ് ബെയിന്‍ ആയിരുന്നു ഇത്. സൂരജ് ബെയിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ടുവര്‍ഷത്തിലേറെയായി സൂരജിന്റെ സുഹൃത്തായിരുന്നു പ്രകാശ് കുമാര്‍. സൂരജിനൊപ്പം വീട്ടിലെത്തിയതിലൂടെയായിരുന്നു പ്രകാശ് പ്രിയങ്കുമായി അടുപ്പത്തിലായത്. കിടപ്പറ രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രകാശ് കുമാര്‍ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക