വഖഫ് ഭേദഗതി ബില്ലിനെതിരേ സോളിഡാരിറ്റിയും എസ്‌ഐഒയും പ്രഖ്യാപിച്ച സമരം പൊളിക്കാന്‍ നടപടിയുമായി പോലീസ്. (Police threaten to seize vehicle to break up Waqf protest) ഇന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാനാണ് സംഘടനകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രസ്തുത പ്രതിഷേധം പോലീസന്റെ നിയമാനുസരണ അനുമതി കൂടാതെയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇതില്‍ പങ്കെടുക്കാനായി ആളുകളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നുമാണ് കൊണ്ടോട്ടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നോട്ടീസ്.
|
പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ആയതിനാല്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹന ഉടമസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ആള്‍ കേരള കോണ്‍ട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ആള്‍ കേരള ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ആള്‍ കേരള ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ആള്‍ കേരള ഇന്റര്‍സ്‌റ്റേറ്റ് ടൂറിസ്റ്റ് ബസ് ഏജന്റ് അസോസിയേഷന്‍ തുടങ്ങിയ ബസ് ഉടമകളുടെ യൂണിയനുകള്‍ക്കാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പൊലീസ് നടപടിക്കെതിരെ എസ്ഐഒയും സോളിഡാരിറ്റിയും രംഗത്തുവന്നു. സംഘപരിവാറിനെതിരായ സമരം എന്തിനാണ് കേരള പൊലീസിനെ ഇത്ര അസ്വസ്ഥമാക്കുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു.
‘ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇണ്ടാസുമായി കാവി പൊലീസെന്നല്ല; ആരു തന്നെ ശ്രമിച്ചാലും ഇന്ന് കാലിക്കറ്റ് എയർപ്പോർട്ടിലേക്കുള്ള പ്രധാന വഴികൾ ഉപരോധിക്കാൻ തന്നെയാണ് നമ്മുടെ തീരുമാനം. ഉപരോധം എന്നത് ഞങ്ങളുടെ ആഗ്രഹം മാത്രമല്ല; അടിയുറച്ച തീരുമാനമാണ് എന്ന് ആവർത്തിക്കട്ടെ’ -സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്ന് വൈകീട്ട് 3 മണി മുതലാണ് ഉപരോധ സമരം.
വിവിധ സാമൂഹിക- രാഷ്ട്രീയ- സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരായ വംശീയ ഉന്മൂലനനീക്കത്തിന്റെ തുടര്‍ച്ചയാണ്. അതിനാല്‍തന്നെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തെ തന്നെ തകര്‍ക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് സോളിഡാരിറ്റിയും എസ്‌ഐഒയും നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





