12
Aug 2026
Wed
12 Aug 2026 Wed
SHAMBHU R KRISHNA

തിരുവനന്തപുരം: യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി സഹപ്രവർത്തകരായ റിക്രൂട്ട് ട്രെയിനികളിൽ നിന്ന് പിരിച്ചെടുത്ത ഏഴ് ലക്ഷത്തോളം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിം കളിച്ച് ധൂർത്തടിച്ച കേസിൽ പോലീസ് ട്രെയിനി അറസ്റ്റിൽ. പത്തനംതിട്ട കെ.എ.പി 3 (KAP 3) ബറ്റാലിയനിലെ ട്രെയിനിയും കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ സ്വദേശിയുമായ ശംഭു ആർ. കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേരൂർക്കട പോലീസാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് പണം മുഴുവൻ ഓൺലൈൻ ബെറ്റിങ് ആപ്പുകളിൽ നിക്ഷേപിച്ചതെന്ന് ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി.

ബറ്റാലിയനുകളിലെ യൂണിഫോം വിതരണത്തിനായി രൂപീകരിച്ച ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. എസ്.എ.പി (SAP), കെ.എ.പി 3, കെ.എ.പി 5 എന്നീ ബറ്റാലിയനുകളിലെ റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം തുന്നുന്നതിനും തുണി വാങ്ങുന്നതിനുമായി പണം ശേഖരിച്ചിരുന്നത് ശംഭുവായിരുന്നു. എന്നാൽ പണം സ്വീകരിച്ച ശേഷം നിർദ്ദിഷ്ട സ്ഥാപനങ്ങളിൽ തുക അടയ്ക്കാതിരുന്നതോടെയാണ് സഹപ്രവർത്തകർ ചോദ്യം ചെയ്യുന്നതും തട്ടിപ്പ് പുറത്തറിയുന്നതും.

ഇയാൾ നേരത്തെ ഐ.ആർ.ബിയിൽ (IRB) ജോലി ചെയ്തിരുന്നപ്പോഴും സമാന രീതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. അവിടെ നിന്ന് രാജി വെച്ച ശേഷമാണ് കെ.എ.പിയിൽ ജോലിയിൽ പ്രവേശിച്ചത്.

Tags: Police Trainee Arrested, Online Gambling Scam, KAP Battalion, Kerala Police, Crime News Malayalam, Trivandrum News, Latest Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക