26
Jun 2024
Mon
26 Jun 2024 Mon
sanju techy youtuber

ആലപ്പുഴ: ചെറിയ ശിക്ഷാ നടപടിയില്‍ ഒതുങ്ങേണ്ടിയിരുന്ന സംഭവത്തില്‍ കൈയിലിരിപ്പ് കൊണ്ട് പണി വാങ്ങിക്കൂട്ടുകയാണ് സഞ്ജു ടെക്കി എന്ന യുട്യൂബര്‍. ( police-will-file-a-case-against-sanju-techy ) കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ ആലപ്പുഴ കലവൂര്‍ സ്വദേശി സഞ്ജു.ടി.എസ് എന്ന സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗതാഗത നിയമങ്ങള്‍ പരിശീലിക്കുന്ന ക്ലാസില്‍ പങ്കെടുക്കാനും ആശുപത്രിയില്‍ സാമൂഹ്യ സേവനമനുഷ്ടിക്കാനുമാണ് സഞ്ജുവിനെതിരേ ആദ്യം എംവിഡി ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാല്‍, സഞ്ജു ടെക്കി ആര്‍ടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടതോടെ സംഭവം കൂടുതല്‍ ഗുരുതരമായി മാറുകയായിരുന്നു. സഞ്ജുവിനെതിരെ പ്രോസീക്യൂഷന്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് പോലീസ് കേസെടുത്തത്. കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷന്‍ നടപടി നേരിടേണ്ടി വരും.

കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് സഞ്ജു ടെക്കി ആര്‍ടിഒയുടെ ശിക്ഷ ാനടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടത്. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. ആര്‍ടിഒക്കും മാധ്യമങ്ങള്‍ക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞത്.