ഉത്തരാഖണ്ഡില്‍ ബഹുഭാര്യത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന് നിയന്ത്രണം; ഏക സിവില്‍കോഡ് ബില്‍ അടുത്തയാഴ്ച
|
ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ബഹുഭാര്യത്വം നിരോധിക്കാനും ലിവ് ഇന്‍ റിലേഷന് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനം. അടുത്തയാഴ്ചയോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശീയി അധ്യക്ഷയായ സമിതി രണ്ട് ദിവസത്തിനുള്ളില്‍ സിവില്‍ കോഡ് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് സമര്‍പ്പിക്കും.
ദീപാവലിക്ക് ശേഷം ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേകസമ്മേളനം ചേരും. അതില്‍ ബില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ മതത്തെ അടിസ്ഥാനമാക്കി പൊതുനിയമം നടപ്പാക്കും. കരട് ബില്ലില്‍ ബഹുഭാര്യാത്വം സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവ് ഇന്‍ ബന്ധത്തിന് അവരുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥയും ഉണ്ട്.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത്. രണ്ടാം തവണ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ കരട് തയ്യാറാക്കാന്‍ രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ധാമി അനുമതി നല്‍കി.
വിദഗ്ധ സമിതി കരട് തയ്യാറാക്കുന്നതിന് മുമ്പ് 2.33 ലക്ഷം ആളുകളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആദിവാസി ഗ്രൂപ്പുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വിവിധ മതങ്ങളില്‍ നിന്നുള്ള നേതാക്കളും ഉള്‍പ്പെടെ നേരില്‍ കണ്ടതായും സമിതി അവകാശപ്പെട്ടു. 2022ലാണ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ചത്. ഉത്തരാഖണ്ഡ് മാതൃകയായിരിക്കും ഏക സിവില്‍ കോഡ് നടപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.
Uttarakhand government plans to hold a special session of the state assembly soon to table the Uniform Civil Code draft, sources said
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





