02
Apr 2024
Sun
02 Apr 2024 Sun
Ponnani MES College mespa iftar meet

ദുബൈ: പൊന്നാനി എംഇഎസ് കോളജ് അലുംനി യു എ ഇ (മെസ്പ) ദുബൈ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ദുബൈ ഖിസൈസ് കാലിക്കറ്റ് സിറ്റി റസ്റ്റോറന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിവിധ ബാച്ചുകളില്‍പ്പെട്ട വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിസ് വാകയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് യാഖൂബ് ഹസന്‍ സ്വാഗതം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബ്ദുള്‍ അസീസ് മുല്ലപ്പൂ, നാരായണന്‍ വെളിയങ്കോട്, ജമാല്‍ വട്ടംകുളം, അബൂബക്കര്‍ തണ്ടിലം, സുധീര്‍ ആനക്കര, മസ്ഹര്‍, ജലീല്‍, ഷാജി ഹനീഫ്, ഹമീദ് ബാബു എന്നിവര്‍ സംസാരിച്ചു. എം ഇ എസ് സംസ്ഥാന ട്രഷറര്‍ സലാഹുദ്ദീന്‍, പ്രിന്‍സിപ്പള്‍ ഡോ. നിസാം എന്നിവര്‍ ഓണ്‍ലൈനിലൂടെ റമദാന്‍ സന്ദേശം നല്‍കി. സത്താര്‍, ഷെരീഫ് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ അബ്ദുല്ലക്കുട്ടി നന്ദി പറഞ്ഞു.