27
Sep 2024
Tue
27 Sep 2024 Tue
Ponnani native expatriate on vacation dies

യുഎഇയിലെ അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു. കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മയാണ് (44) മരിച്ചത്. ലുലു റീജനൽ ഓഫീസ് സെക്രട്ടറിയായ ഭർത്താവ് അബ്ദുൽ ഖാദറിനൊപ്പം 20 വർഷമായി അൽ ഐനിൽ താമസിച്ചു വരികയായിരുന്നു അസ്മ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിന് ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ: അബ്ദുൽ ബാസിത്:(ഈജിപ്ത് – അൽ നഹ്ദ യൂനിവേഴ്സിറ്റി എം ബി ബി എസ് വിദ്യാർഥി ), പിതാവ്: പി ഹാഷിം. മാതാവ് ടി മുനീറ. സഹോദരങ്ങൾ: അബ്ദുൽ മുത്വലിബ് (ദമാം ലുലു), ടി. റംന. മൃതദേഹം വെറൂർ മഹല്ല് ജുമുഅത്ത് പളളി ഖബർസ്ഥാനിൽ ഖബറടക്കി.