23
Dec 2024
Wed
23 Dec 2024 Wed
Pooja Bumper Lottery results announced

തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി jc 325526 എന്ന നമ്പറിനാണ്. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപ മൂന്നാം സമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലും അഞ്ചും സമ്മാനങ്ങളുമാണ് പൂജ ബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക് ലഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബമ്പര്‍ ടിക്കറ്റകള്‍ വില്‍ക്കാനായി വിപണിയിലെത്തിച്ചത്. ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറിയില്‍ 37 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ ബമ്പര്‍ ലോട്ടറിയാണ് പൂജ ബമ്പര്‍. പൂജ ബമ്പര്‍ ടിക്കറ്റ് വില 300 രൂപയാണ്.

മറ്റ് ഭാഗ്യശാലികളെ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Result: statelottery.kerala.gov.in/index.php/lottery-result-view

Pooja Bumper Lottery results announced; First prize of 12 crores goes to this number