23
Sep 2022
Thu
23 Sep 2022 Thu

പോപുലർ ഫ്രണ്ട് നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കലക്ടർമാർക്കും സംസ്ഥാന സർക്കാർ നിർദേശം നൽകി.
ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പോപുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ, പ്രാദേശിക ഓഫിസുകൾ അടക്കമുള്ളവയുടെ അടച്ചുപൂട്ടൽ തുടങ്ങിയ നടപടികളും സംസ്ഥാനത്ത് നടപ്പാക്കും. 
ഇന്നലെ രാവിലെയാണ് പോപുലർ ഫ്രണ്ട് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. രാജ്യവ്യാപക റെയ്ഡ് നടത്തി സംസ്ഥാന, ദേശീയ നേതൃത്വങ്ങളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു നിരോധന ഉത്തരവിറങ്ങിയത്.