06
Jun 2024
Wed
06 Jun 2024 Wed
popular front former workers released from jail

കൊച്ചി: യുഎപിഎ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കേരളത്തില്‍ നിന്നുള്ള 17 പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മോചിതരായി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി, അലി, അബ്ദുല്‍ കബീര്‍, റിസ് വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് തുടങ്ങിയവരാണ് ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ജയില്‍ മോചിതരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു വര്‍ഷം മുമ്പ് പോപുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ചാണ് യുഎപിഎ കേസില്‍ എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. പാലക്കാട് ശ്രീനിവാസന്‍ വധത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പിന്നീട് ഇവരുടെ മേല്‍ ചുമത്തിയിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.

സംസ്ഥാന നേതാക്കളായ കരമന അഷ്റഫ് മൗലവി, മുഹമ്മദലി, യഹ്യ തങ്ങള്‍, മുഹമ്മദ് റഊഫ്, അബ്ദുല്‍ സത്താര്‍, സദ്ദാം ഹുസൈന്‍, അഷ്റഫ് നൗഷാദ്, അന്‍സാരി ഈരാറ്റുപേട്ട എന്നിവരും ജാമ്യം തേടിയെങ്കിലും അനുവദിച്ചില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക