ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോ തിരഞ്ഞ യുവാവ് തന്റെയും കാമുകിയുടെയും ദൃശ്യം കണ്ട് ഞെട്ടി. കാമുകിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തപ്പോളുള്ള കിടപ്പറ ദൃശ്യങ്ങളായിരുന്നു യുവാവ് പോണ്‍വീഡിയോ സൈറ്റില്‍ കണ്ടത്. ഹോങ്കോങ് സ്വദേശിയായ എറിക് എന്ന യുവാവാണ് ഹോട്ടല്‍ ജീവനക്കാരുടെ ഒളികാമറ കെണിയില്‍ കുടുങ്ങിയത്.
|
ചൈനയിലെ ഷെന്‍ഴെനിലെ ഹോട്ടലിലായിരുന്നു യുവാവും കാമുകിയും മുറിയെടുത്തിരുന്നത്. മുറിയില്‍ സ്ഥാപിച്ചിരുന്ന ഒളികാമറയില്‍ ഇരുവരുടെയും സ്വകാര്യ നിമിഷങ്ങള്‍ പതിയുകയായിരുന്നു. ഒളി കാമറ സ്ഥാപിച്ചവര്‍ ഈ ദൃശ്യം പോണ്‍ സൈറ്റിന് വില്‍ക്കുകയായിരുന്നു. പതിവായി പോണ്‍സൈറ്റ് സന്ദര്‍ശിച്ചിരുന്ന യുവാവ് കഴിഞ്ഞദിവസം സൈറ്റില്‍ തിരയുമ്പോഴാണ് തന്റെയും കാമുകിയുടെയും കിടപ്പറ രംഗങ്ങള്‍ കാണുന്നത്. എറിക് ഉടന്‍ തന്നെ വിവരം തന്റെ കാമുകിയെ അറിയിച്ചു. ഇതോടെ യുവതിയും പരിഭ്രാന്തിയിലായി. ആഴ്ചകളോളം പുറത്തിറങ്ങാതിരുന്ന കമിതാക്കള്‍ പിന്നീട് തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മറ്റും ധരിച്ച് മുഖം ഭാഗികമായി മറച്ചാണ് പുറത്തിറങ്ങിയിരുന്നത്.
രാജ്യത്ത് നിയമവിരുദ്ധമാണ് പോണ്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്നത് ചൈനയില്‍ സ്‌പൈ കാം പോണ്‍ വീഡിയോകള്‍ വര്‍ഷങ്ങളായി തുടരുന്നുണ്ട്. ഹോട്ടലുകളില്‍ നിന്നും മറ്റും രഹസ്യമായി റെക്കോഡ് ചെയ്യുന്ന വീഡിയോകളാണ് ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെടുന്നത്. ഈ പ്രശ്‌നത്തിന് തടയിടാന്‍ സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിച്ചിരുന്നു. ഹോട്ടലുകളിലെ മുറികളില്‍ ഒളികാമറകളുണ്ടോയെന്ന് പതിവായി പരിശോധിക്കണമെന്ന ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് ഈ നിയമം. അടുത്തിടെ ബിബിസി അന്വേഷണാത്മക റിപോര്‍ട്ടിന്റെ ഭാഗമായി ചൈനയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 180ലേറെ ഒളികാമറകള്‍ കണ്ടെത്തിയിരുന്നു.
ALSO READ: കോഴിക്കോട്ട് എംഡിഎംഎ പാക്ക് ചെയ്യുന്നതിനിടെ നാലുപേര്‍ പിടിയില്‍



