എറണാകുളത്ത് സർവീസ് ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടു തൊഴിലാളി മരിച്ചു. ഉണിച്ചിറയിലെ സിഐടിയു പ്രവർത്തകനായ നസീർ (42) ആണ് മരിച്ചത്. ഉണിച്ചിറ ജിയോജിത് ബിൽഡിങ്ങിൽ ജോലിക്കെത്തിയ നസീറിന്റെ ദേഹത്തേക്ക് റോപ്പ് പൊട്ടി സർവീസ് ലിഫ്റ്റ് പതിക്കുകയായിരുന്നു.
|
ഐടി ഉൽപ്പന്നങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രവർത്തകരും. സർവീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാൻഡ് മാറ്റാനായി പോയതായിരുന്നു നസീർ. ഈ സമയത്ത് ലിഫ്റ്റിൻ്റെ റോപ്പ് പൊട്ടുകയായിരുന്നു.
ലിഫ്റ്റിന്റെ അടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നസീറിനെ ഉടൻ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





