പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനം
|
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 202425 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് സൂചിക സര്‍ക്കാര്‍ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscetnre.kerala.gov.in വഴി ഓണ്‍ലൈനായി ജൂലൈ 19 മുതല്‍ 2024 ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 ജൂലൈ 19 മുതല്‍ ആഗസ്റ്റ് 5 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകര്‍, ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്‍ഡ്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി.എന്‍.എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
അപേക്ഷാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ് ആണ്. സര്‍വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് 49 വയസാണ്. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടര്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നിശ്ചയിക്കുന്ന തിയതിയില്‍ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.


