തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ വൈറലായ പാരഡിഗാനം ‘പോറ്റിയേ കേറ്റിയേ’ പാട്ടില്‍ തടിതപ്പാനൊരുങ്ങി സര്‍ക്കാര്‍. പാട്ടിനെതിരേ പുതിയ കേസ് വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
|
വന്‍ വിവാദമായതോടെ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ മെല്ലെപ്പോക്കെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പാട്ടില്‍ കൂടുതല്‍ കേസ് വേണ്ടെന്ന് എഡിജിപി ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.
‘പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കിയിരുന്നു. പാട്ട് നീക്കണം എന്ന പൊലീസ് നിര്‍ദേശത്തിനെതിരെയാണ് വിഡി സതീശന്‍ കത്ത് നല്‍കിയിരിക്കുന്നത്.
പാട്ട് നീക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാരുടെ പ്രതികരണം. വിവാദം രൂക്ഷമായതോടെയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.





