രാജ്യത്ത് വിമാനത്തില്‍ പവര്‍ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചു. വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും വിമാനത്തിലെ സീറ്റുകള്‍ക്കു സമീപത്തു നിന്നു ഇവ ചാര്‍ജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ചാര്‍ജിങ്ങിനിടെ ലിഥിയം ബാറ്ററികള്‍ ചൂടാവുന്നതും തീപിടിക്കുന്നതും അടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വ്യോമയാന വകുപ്പിന്റെ നടപടി.
|
പവര്‍ ബാങ്കുകളും സ്‌പെയര്‍ ബാറ്ററികളും ഹാന്‍ഡ് ലഗേജില്‍ മാത്രമേ വയ്ക്കാവൂ എന്നും സീറ്റിനു മുകളിലെ കംപാര്‍ട്ട്‌മെന്റില്‍ വയ്ക്കരുതെന്നും കഴിഞ്ഞവര്‍ഷം നവംബര്‍ ഡിജിസിഎ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ തീ പിടിത്തമുണ്ടായാല്‍ അറിയാന്‍ വൈകുകയും തീ കെടുത്തുന്നത് ദുഷ്‌കരവും ആയതിനാലായിരുന്നു ഇത്തരമൊരു നിര്‍ദേശം.
തങ്ങളുടെ ഉപകരണങ്ങള്‍ അമിതമായി ചൂടാകുകയോ അവയില്‍ നിന്ന് പുക വരികയോ അസാധാരണ ഗന്ധം പുറപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ വിമാനജീവനക്കാരെ വിവരം അറിയിക്കണമെന്ന് യാത്രികരോട് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണങ്ങള്‍ക്കും അധികൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്.
ALSO READ:
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





